വ്യാജ മുക്ത്യാര്‍ കേസ്: പ്രതി ടി. മിനിയെ പട്ടണക്കാട് സബ്റജിസ്ട്രാര്‍ തിരിച്ചറിഞ്ഞു
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ വസ്തുകൈമാറ്റം ചെയ്തകേസിലെ പ്രതി ടി. മിനിയെ പട്ടണക്കാട് സബ് റജിസ്ട്രാര്‍ തിരിച്ചറിഞ്ഞു. ബിന്ദു പത്മനാഭന്റെ വസ്തു വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് കൈമാറ്റം ചെയ്ത മിനിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കോടതിയില്‍ നിന്നു പൊലിസ് കസ്റ്റഡിയില്‍ വാങ്ങി കൊണ്ടുവന്നപ്പോഴാണ് സബ് റജിസ്ട്രാര്‍ ബീന കുര്യന് തിരിച്ചറിഞ്ഞത്.
അച്ഛന്റെ പേരും വീട്ടുപേരും ചോദിക്കുകയും തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോയുമായി ഒത്തുനോക്കിയശേഷമാണ് മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്തതെന്നും ഇവര്‍ മൊഴി നല്കി.
അതേസമയം മുക്ത്യാറിലെ വിരലടയാളം ഇവരുടേത് തന്നെയാണോയെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിനായി മിനിയുടെ വിരലടയാളം, കൈയ്യക്ഷരം, ഒപ്പ് എന്നിവയുടെ സാമ്പിള്‍ പൊലിസ് ശേഖരിച്ചു.
മിനിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ബിന്ദുവിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച ഡ്രൈവിങ് ലൈസന്‍സ്, എസ.്എസ്.എല്‍.സി ബുക്കിന്റെ രേഖ എന്നിവയിലും പ്രതിയായ മിനിയെ ഇതിന്റെ തെളിവെടുപ്പിനുവേണ്ടി കസ്റ്റഡിയില്‍ ലഭിക്കുന്നതിന് കുത്തിയതോട് സി.ഐ കോടതിയില്‍ അപേക്ഷ നല്‍കും.
ബിന്ദുവിന്റെ തിരോധാനം അന്വേഷിക്കുന്ന നര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം. നസീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മിനിയെ ചോദ്യം ചെയ്തു.
ബിന്ദുവിന്റെ കുടുംബവീടും വസ്തുക്കളും, കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീടും പരിസരവും ഡിവൈ.എസ്.പി ബുധനാഴ്ച സന്ദര്‍ശിച്ചു. സെബാസ്റ്റ്യന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി വ്യാഴാഴ്ച വിധി പറയുന്നതിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."