ഹോട്ടലുകളില്‍ മിന്നല്‍പരിശോധന; നീലേശ്വരത്തെ ഒരു ഹോട്ടല്‍ പൂട്ടിച്ചു
നീലേശ്വരം: കേരള ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായ രീതിയില്‍ പാചകം ചെയ്യുകയും പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതിനുമായി ജില്ലയിലെ പത്തോളം ഹോട്ടലുകളില്‍ നിന്നുമായി അര ലക്ഷത്തോളം രൂപ പിഴ അടപ്പിച്ചു. തികച്ചും വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച നീലേശ്വരത്തെ ഒരു ഹോട്ടല്‍ പൂട്ടാനും ഉത്തരവിട്ടു.
സംസ്ഥാനത്തെ മൊത്തം ഹോട്ടലുകളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനു വേണ്ടി മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് പരിശോധയ്ക്കെത്തിയത്.
ഭക്ഷ്യസുരക്ഷാ വിഭാഗം കമ്മിഷണര്‍ പി.കെ ഏലിയാമ്മ, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ അനൂപ്, അജിത്, മുസ്തഫ എന്നിവര്‍ റെയ്ഡുകള്‍ക്കു നേതൃത്വം നല്കി. ജില്ലയിലെ പല ഹോട്ടലുകളും വൃത്തിഹീനമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നു മുന്‍പും പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ കാര്യമായ പരിശോധനകളൊന്നും തന്നെ നടന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."