HOME
DETAILS
MAL
സുശാന്ത് സിങ്ങിന്റെ മരണം: കരണ്‍ ജോഹര്‍, സല്മാന് ഖാന് തുടങ്ങി നാലു പേര്‍ക്കെതിരെ കേസ്
backup
June 17 2020 | 09:06 AM
പൂനെ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കരണ്‍ ജോഹര്‍, സല്മാന് ഖാന്, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ പൊലിസില്‍ പരാതി. സെക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജയാണ് ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇവര്‍ സുശാന്ത് വേഷമിട്ട ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകുന്നതിനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും വഴിയൊരുക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."