ചിത്രകലയുടെ രാഷ്ട്രിയവുമായി ചിത്ര പ്രദര്‍ശനം
മാനന്തവാടി: ചിത്രകലയുടെ യഥാര്‍ഥ രാഷ്ട്രീയമെന്തെന്നും, ചിത്രപ്രദര്‍ശനങ്ങളിലൂടെ സമുഹത്തിലെ നേര്‍ക്കാഴ്ചകള്‍ ആസ്വാദകരിലെക്കെത്തികുക എന്ന ലക്ഷ്യത്തോടെ ആറ് കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ 'ദി സെന്റന്‍സ്' നാലാമത് ചിത്ര പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.
തൃശൂര്‍സ്വദേശികളായ ജോണ്‍ ഡെവി, കെ.ആര്‍ കുമാരന്‍, എറണാകുളം സ്വദേശികളായ രഞ്ജിത്ത് ലാല്‍, മനോജ് നാരായണന്‍, കണ്ണൂര്‍ സ്വദേശികളായ ടി.ടി ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് കളത്തില്‍ എന്നിവര്‍ രണ്ട് വര്‍ഷം മുമ്പ് ചിത്രകലയില്‍ ഉപരിപഠനത്തിനായി മൈസൂരില്‍ എത്തിയത്. ഈകൂട്ടായ്മയില്‍ നിന്നാണ് തങ്ങള്‍ക്കറിയാവുന്ന കല വെറും പ്രദര്‍ശനത്തിന് മാത്രം ഉള്ളതായി മാറരുതെന്നും സമൂഹത്തിലെ അരാജകത്വങ്ങള്‍ക്കെതിരെ തിരിച്ച് വെക്കാവുന്ന കണ്ണാടികളായി മാറണമെന്നും ഇവര്‍ തിരുമാനിച്ചത്. ചിത്രകല സന്തോഷവും, ആനന്ദവും പകരുന്നതില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റ് കാഴ്ചപാടുകളിലേക്ക് ഒരു കണ്ണാടിയായി മാറണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ചിത്രകാരനായ വര്‍ഗീസ് കളത്തില്‍ പറഞ്ഞു. യാഥാര്‍ഥ്യങ്ങളുടെ അന്വേഷണം കൂടിയാകുന്ന ചിത്രങ്ങളില്‍ ചിത്രകാരനും പ്രത്യക്ഷപ്പെടുന്നുണ്ട്. 'ദി സെന്റന്‍സ്' പ്രദര്‍ശനം ഈമാസം 24ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."