കെ.എസ്.യു ഡി.ഡി.ഇയെ ഉപരോധിച്ചു
കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ സ്കൂളിന് സി.ബി.എസ്.ഇ അംഗീകാരത്തിന് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വിഭാഗം വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്നാരോപിച്ച് കെ.എസ്.യു ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ഉപരോധിച്ചു.
മേപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് സി.ബി.എസ്.ഇ അംഗീകാരം ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിന്മേല് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ധനകാര്യ വിഭാഗം ക്രമക്കേട് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചുകൊണ്ട് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് കൈകൊണ്ടത്.
കുറ്റം ചെയ്തവരെ സംരക്ഷിക്കുകയും വിമര്‍ശിക്കുന്നവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് അജ്മല്‍,
സാലി റാട്ടക്കൊല്ലി, അജില്‍ ജെയിംസ്, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, ഗായോസ് കെ.ആര്, സി.കെ അരുണ്‍, സി.ബി സുശോബ്, ബിനു മാത്യു, യൂനുസ് അലി, ജസ്റ്റിന് പി. ഓഷോ, നിധിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."