HOME
DETAILS
MAL
ഈരാറ്റുപേട്ട ബൈപ്പാസ് - ഭൂവുടമകളുമായി ചര്‍ച്ച നടത്തും
backup
July 05 2018 | 07:07 AM
ഈരാറ്റുപേട്ട: എം.ഇ.എസ്. ജങ്ഷന് ബൈപാസിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഭൂവുടമകളുമായി അധികൃതര്‍ തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ പൊതു ജനങ്ങളുമായി ചര്‍ച്ച നടത്തും.
ചര്‍ച്ചയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഓഫീസര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വില്ലജ് ഓഫീസര്‍ എന്നിവരും പഠനത്തിന് നേത്യത്വം കൊടുക്കുന്ന ഓര്ഗനൈസേഷന് അംഗങ്ങളും പങ്കെടുക്കും. ഈരാറ്റുപേട്ടയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ 1.8 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് ബൈപ്പാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."