HOME
DETAILS

ക്ഷീരോല്‍പ്പാദന മേഖല പിന്നാക്കാവസ്ഥയില്‍

  
backup
July 05, 2018 | 8:00 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%aa%e0%b4%bf


ചങ്ങനാശേരി: സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ കര്‍ഷകരിലെത്തിക്കുന്ന ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം ക്ഷീരോല്‍പ്പാദന മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പിന്നാക്കം പോകുന്നതായി പരാതി.
സംസ്ഥാനത്താകെയുള്ള 262 തസ്തികകളില്‍ നൂറെണ്ണത്തിലും ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരില്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. 2016 ഡിസംബറില്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കുകയും 2017 ജൂണില്‍ പരീക്ഷ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ മൂല്യനിര്‍ണയം നടത്തി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്കു കഴിഞ്ഞിട്ടില്ലെന്നാണ് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖയില്‍ പറയുന്നത്.
ബ്ലോക്ക് തലങ്ങളിലെ ക്ഷീരവികസന ഓഫീസ് കേന്ദ്രീകരിച്ചാണ് ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ തന്നെ സാധാരണ ക്ഷീരകര്‍ഷകരേയാണ് ഉദ്യോഗസ്ഥരുടെ കുറവ് ഏറെയും ബാധിക്കുന്നത്. വകുപ്പിനു കീഴില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ മേല്‍നോട്ടവും വിശകലനവും ഉദ്ദ്യോഗസ്ഥരുടെ കുറവു മൂലം താറുമാറായി കിടക്കുകയാണ്.ബ്ലോക്കുതല സെമിനാറുകള്‍, ക്ഷീരകര്‍ഷകര്‍ക്കായുള്ള ക്ലാസുകള്‍, പ്രദര്‍ശന മേളകള്‍ തുടങ്ങിയ വിജ്ഞാന- വ്യാപന പ്രവര്‍ത്തനങ്ങളുടെ സംഘാടനവും തീറ്റപ്പുല്‍ കൃഷി വികസനം തുടങ്ങി ക്ഷീരമേഖലയിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥക്ഷാമം മൂലം പ്രതിസന്ധി നേരിടുന്നുണ്ട്. ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്. ക്ഷീരസഹകരണ സംഘങ്ങളുടെ മേല്‍നോട്ടം, പരിശോധന, റിട്ടേണിങ് ഓഫിസര്‍ തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ വഹിക്കേണ്ടത് ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരാണെന്നിരിക്കേ തസ്തികയില്‍ ഇനിയും നിയമനം വൈകുന്നത് ക്ഷീരമേഖലയില്‍ വലിയ നഷ്ടങ്ങളാണ് വരുത്തുക.പി.എസ്.സിയുടെ മെല്ലെപോക്കുനയം ഉദ്യോഗര്‍ഥികളേയും ക്ഷീരകര്‍ഷകരേയും ഒരുപോലെ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ചുരുക്കപ്പെട്ടിക പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ നിയമനം നടത്താനാവുകയുള്ളു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതുപോലും അനന്തമായി നീണ്ടുപോകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ഥികളും പ്രകടിപ്പിക്കുന്നത്.
ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നത് ക്ഷീരമേഖലയുമായി ബന്ധമില്ലാത്തവരെയാണെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട് ഏതെങ്കിലും ബിരുദം അടിസ്ഥാന യോഗ്യതയായി പി.എസ്.സി. നിശ്ചയിച്ചത് മാറ്റാത്തതാണ് ഇതിനു കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  15 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  22 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  34 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago