വിദേശത്തുമാത്രം പൊലിഞ്ഞത് 277 ജീവനുകള്‍: കൊവിഡ് മൂലമുള്ള മലയാളീ മരണം മുന്നൂറാകുന്നു
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് മരണസംഖ്യ ഇരുപതാണെങ്കില്‍ വിദേശത്തുമാത്രം പൊലിഞ്ഞ മലയാളി ജീവിതങ്ങള്‍ 277 പേര്‍. എല്ലാം കൂട്ടി വായിക്കുമ്പോള്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുന്നൂറോടടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ കണക്കു പ്രകാരമാണങ്കില്‍ ഇനി മൂന്നു മരണം കൂടി സംഭവിച്ചാല്‍ 300 ആയി.
വിദേശങ്ങളില്‍ ഇത്രയധികം മരണം ഉണ്ടായത് വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനാലും കേരളത്തില്‍ മരണത്തെ പിടിച്ചു നില്‍ത്താനായത് മികച്ച ചികിത്സ നേടാനായതുകൊണ്ടുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ അവസ്ഥയിലാണ് വിദേശരാജ്യങ്ങളില്‍ കഴിയുന്നവരെല്ലാം പിറന്നനാട്ടിലേക്ക് വരാന്‍ തിടുക്കം കൂട്ടുന്നത്. എന്നാല്‍ ആ അവസ്ഥയിലാണ് കൊവിഡ് ബാധയില്ലെന്നുറപ്പു വരുത്തണമെന്നും രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സംസ്ഥാനം നിര്‍ബന്ധം പിടിക്കുന്നത്. ഈ കടുംപിടുത്തം മലയാളികളുടെ മടക്കയാത്ര വൈകിപ്പിക്കുമെന്നും വിദേശങ്ങളിലെ മരണനിരക്ക് കൂടുമെന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.
ഇന്നു പോലും മുഖ്യമന്ത്രി പ്രവാസികളുടെ കൊവിഡ് പരിശോധനയെ ന്യായീകരിക്കുകയാണ്. മെയ് അഞ്ചിനു തന്നെ കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി
യിട്ടുണ്ടെന്നും പരിശോധന പ്രവാസികളുടെ സുരക്ഷക്കുവേണ്ടി മാത്രമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."