പ്രത്യയശാസ്ത്രങ്ങള്‍ പലതെങ്കിലും ഐക്യപ്പെടല്‍ പ്രധാനം: മുനവ്വറലി ശിഹാബ് തങ്ങള്‍
പന്തീരാങ്കാവ്: പ്രത്യയശാസ്ത്രങ്ങള്‍ പലതാണെങ്കിലും പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കലും പാവപ്പെട്ടവനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവും ഐക്യപ്പെടലുമാണ് പ്രധാനമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പാലാഴി മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14 ലക്ഷത്തോളം രൂപ ചെലവഴിച്ച് പന്തപ്പിലാക്കല്‍ പ്രശാന്തിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി സിദ്ദീഖ് അധ്യക്ഷനായി. ചടങ്ങില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ടി. ജയപ്രശാന്ത്, കോണ്‍ഗ്രസ് പന്തീരാങ്കാവ് മണ്ഡലം സെക്രട്ടറി എന്‍.പി ബാലന്‍, മുസ്‌ലീംലീഗ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ് അലവി, കെ.പി റഷീദ്, പ്രശാന്ത്, മുസ്തഫ പാലാഴി, കെ.കെ കോയ, പി.കെ മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."