HOME
DETAILS
MAL
ഐഎസിന്റെ യുദ്ധമന്ത്രി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
backup
July 14 2016 | 03:07 AM
ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ 'യുദ്ധമന്ത്രി'യെന്ന വിശേഷണമുള്ള അബു ഒമര്‍ അല്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അല്‍ ബാഗ്ദാദിയുടെ യുദ്ധകാര്യ ഉപദേഷ്ടാവായിരുന്നു ഷിസ്ഹാനി.
മാര്‍ച്ചില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി നേരത്തെ പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ 'അമാക്' റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."