തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പ്രകൃതി 'ഹരിത'മാകണം
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പ്രകൃതി അതിന്റെ തനിമയോടെ കാക്കാന്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം.
ചട്ടം പാലിച്ചാല്‍ സാധാരണ പൊതുതെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ വഴിയോരങ്ങളിലും മറ്റും അവശേഷിക്കുന്ന പ്രകൃതിക്ക് ദോശകരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ ഇത്തവണയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പ്രചാരണത്തിന് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനല്ല, പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭവനസന്ദര്‍ശനത്തിന് പോവുന്ന സ്ഥാനാര്‍ഥികളുടെ സ്‌ക്വാഡുകള്‍ ഓരോ സ്റ്റീല്‍ ബോട്ടില്‍ കൂടി സഞ്ചിയില്‍ കരുതിയാല്‍ കുപ്പിവെള്ളം ഒഴിവാക്കാം. പര്യടനത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ വാട്ടര്‍ ഡിസ്‌പെന്‍സറും സ്റ്റീല്‍ കപ്പും കൂടി കരുതിയാല്‍ മതിയാവും. പര്യടന വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഫ്‌ളക്‌സും പ്ലാസ്റ്റിക്കും തെര്‍മോകോളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി തുണിയും പേപ്പറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ അലങ്കരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."