മരുഭൂമിയിലും ഇനി തണുത്തുവിറയ്ക്കാം
റിയാദ്: കനത്തചൂടില്‍ വെന്തുരുകുന്ന നാട്ടില്‍ മനുഷ്യനിര്‍മിതമായ മഞ്ഞുപട്ടണം സഞ്ചാരികളുടെ മനം തണുപ്പിക്കുന്നു. സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് ' സ്‌നോസിറ്റി ' അഥവാ മഞ്ഞുപട്ടണം സഞ്ചാരികള്‍ക്കായി ഇന്നലെ തുറന്നുകൊടുത്തത്. രാജ്യത്തെ ആദ്യത്തെ മഞ്ഞുനഗരം സ്വദേശികളെയും വിദേശികളെയും ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.
വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഈ മഞ്ഞുനഗരം മൂന്നു ഡിഗ്രി സെല്‍ഷ്യസിലാണ് പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ജമ്മുകശ്മിരിലെ തണുപ്പിനു സമാനമാണിത്. തലസ്ഥാന നഗരിയായ റിയാദില്‍ റബ്‌വ ഉതൈം മാളിലാണ് 5000 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ മഞ്ഞുനഗരം നിര്‍മിച്ചിട്ടുള്ളത്. മണിക്കൂറില്‍ 350 പേര്‍ക്ക് സന്ദര്‍ശനം നടത്താന്‍ ശേഷിയുള്ള ഇതിന്റെ നിര്‍മാണ ചെലവ് 100 മില്യണ്‍ സഊദി റിയാലാണ്.
മഞ്ഞുറഞ്ഞ് നില്‍ക്കുന്ന നാട്ടില്‍ എത്തിയ പ്രതീതി സമ്മാനിക്കുന്ന മഞ്ഞുപട്ടണത്തിന്റെ ഉള്ളില്‍ സഞ്ചാരികള്‍ക്കായി വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തൂക്കുപാലം, ഐസ് കൊണ്ടുള്ള കാര്‍, കയര്‍ കൊണ്ടുള്ള അഭ്യാസസ്ഥലം, മഞ്ഞുമലകള്‍ കയറാനുള്ള പ്രത്യേകസ്ഥലം, മഞ്ഞുമൊബൈല്‍, തുടങ്ങി വ്യത്യസ്ഥങ്ങളായ 12 തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസംരംഗം ശക്തിപ്പെടുത്തുന്നതിനാണ് മഞ്ഞുനഗരി ഒരുക്കിയതെന്ന് നിര്‍മാണം നടത്തിയ അല്‍ ഉതൈം കമ്പനിയുടെ സി.ഇ.ഒ ഫഹദ് ബിന്‍ അബ്ദുള്ള അല്‍ ഉതൈം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."