HOME
DETAILS
MAL
ബംഗളൂരു സ്ഫോടനക്കേസ്: സക്കരിയ്യക്ക് പരോള്‍
backup
April 19 2017 | 22:04 PM
മലപ്പുറം: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി സക്കരിയ്യക്ക് രണ്ടുദിവസത്തെ പരോള്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം അബൂദബിയില്‍ മരണപ്പെട്ട സഹോദരന് കോണിയത്ത് വാണിയം പറമ്പത്ത് ശരീഫിന്റെ(31) മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് കേസിന്റെ വിചാരണ നടത്തുന്ന പ്രത്യേക എന്‍.ഐ.എ കോടതി അനുമതി നല്‍കിയത്.
ഹൃദയാഘാതം മൂലം മരിച്ച സഹോദരന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എട്ടിന് എത്തിച്ചേരും. ഏപ്രില്‍ 22ന് രാത്രി പത്തുമണിക്കകം തിരിച്ചെത്തണമെന്ന വ്യവസ്ഥയിലാണ് പരോള്‍. എട്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന സക്കരിയ്യക്ക് സഹോദരന് ശരീഫീന്റെ വിവാഹവുമായി ബന്ധപ്പെട്ട് 2016 ഓഗസ്റ്റ് 18 ന് ഏതാനും ദിവസം പരോള്‍ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."