HOME
DETAILS

പ്രവാസികളുടെ തിരിച്ചുവരവ്: സര്‍ക്കാരുകള്‍ നിലപാട് തിരുത്തണമെന്ന് എസ്.വൈ.എസ്

  
backup
June 18 2020 | 04:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5-3
 
 
കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട് വേദനാജനകമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
 കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ക്വാറന്റൈന്‍ ചെലവ് ചുമത്തുകയും ചെയ്യുന്ന നിലപാടുകളാണു സ്വീകരിച്ചു വരുന്നത്. ഇതു തിരുത്താന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 
നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും യാത്രാസൗകര്യവും സൗജന്യ ക്വാറന്റൈനും ഏര്‍പ്പെടുത്തണം. പരസ്പര ഏകോപനമില്ലായ്മയും താല്‍പര്യക്കുറവും പ്രവാസികളുടെ മടക്കത്തിനു തടസമാവുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകാന്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്കെതിരേയുള്ള നീതിനിഷേധത്തിനെതിരേ 21നു രാവിലെ 10.10നു എല്ലാ യൂനിറ്റുകളിലും പ്രവര്‍ത്തകര്‍ പ്രതിഷേധമുറ്റം തീര്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 31നകം ജില്ലാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. ഓഗസ്റ്റ് 31നകം സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരും.
ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. 
മലയമ്മ അബൂബക്കര്‍ ബാഖവി, കെ.എ റഹ്മാന്‍ ഫൈസി, മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുസ്തഫ മുണ്ടുപാറ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സലിം എടക്കര പ്രസംഗിച്ചു. 
പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. അന്തരിച്ച സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജിക്കു വേണ്ടി നടന്ന പ്രാര്‍ഥനയ്ക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago