വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി മെയ് 25 മുതല്‍
കണ്ണൂര്‍: ഇന്ത്യന്‍ വ്യോമസേന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെയും മാഹിയിലെയും അവിവാഹിതരായ യുവാക്കള്‍ക്കായി ഗ്രൂപ്പ് വൈ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു.
ഓട്ടോ ടെക്‌നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, എയര്‍ഫോഴ്‌സ് പൊലിസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേയ് 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് റിക്രൂട്ട്‌മെന്റ്. പങ്കെടുക്കുന്ന കണ്ണൂര്‍ ജില്ലക്കാര്‍ ഏപ്രില്‍ 24നും മലപ്പുറം, കാസര്‍കോട് ജില്ലക്കാര്‍ 25നും മാഹി, കോഴിക്കോട് ജില്ലക്കാര്‍ 26നും കൊച്ചി കാക്കനാട്ടെ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.
വയനാട് ജില്ലക്കാര്‍ക്കു മെയ് അഞ്ച്, ആറ് തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി രജിസ്റ്റര്‍ ചെയ്യാം. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നുവരെയാണു രജിസ്‌ട്രേഷന്‍. റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മെയ് 28നും കായികക്ഷമതാ പരിശോധന 29നും കല്‍പ്പറ്റ സ്‌കൂളില്‍ നടക്കും.
മറ്റു തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ 25നും കായികക്ഷമതാ പരിശോധന 26നുമാണ് നടക്കുക. എഴുത്തുപരീക്ഷ പാസാവുന്നവരെ മാത്രമേ കായികക്ഷമതാ പരീക്ഷക്ക് പരിഗണിക്കൂ. വ്യോമസേനയിലെ സേവനത്തിന് അനുയോജ്യനാണോയെന്നു പരിശോധിക്കുന്നതിനുള്ള രണ്ട് അഡാപ്റ്റലിറ്റി പരിശോധനകളും നടക്കും. ഇവയെല്ലാം പാസാവുന്നവരെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.
അപേക്ഷകര്‍ 1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ (രണ്ടു തിയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. ഓട്ടോ ടെക്‌നീഷ്യന് 165 സെന്റീ മീറ്റര്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ക്കു 167 സെ.മീ, എയര്‍ഫോഴ്‌സ് പൊലിസ് വിഭാഗത്തിന് 175 സെ.മീ, മെഡിക്കല്‍ അസിസ്റ്റന്റിനു 152.5 സെ.മീ എന്നിങ്ങനെ ഉയരം വേണം.
ഓട്ടോ ടെക്‌നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, എയര്‍ഫോഴ്‌സ് പൊലിസ് വിഭാഗങ്ങളിലെ അപേക്ഷകര്‍ ഇംഗ്ലിഷ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടുവോ തത്തുല്യമോ പാസായിരിക്കണം.
മെഡിക്കല്‍ അസിസ്റ്റന്റിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവോ തത്തുല്യമോ ആണ് യോഗ്യത. ഒരാള്‍ക്ക് ഒന്നിലധികം ട്രേഡുകളിലേക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് ംംം.മശൃാലിലെഹലരശേീിഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."