ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായി അസ്വാരസ്യം തുടരുന്നതിനിടെ, ഇന്ത്യയില്‍ പ്രമുഖ ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യമുയരുന്നു. പ്രമുഖ ആപ്ലിക്കേഷനുകളടക്കം 52 ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയോ അവ ഉപയോഗിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായാണ് പുതിയ വിവരം.
ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്. ഇന്റലിജന്‍സ് ഏജന്‍സികള്‍ സര്‍ക്കാരിന് കൈമാറിയ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ സൂം, ടിക്ടോക്, യു.സി ബ്രൗസര്‍, എക്സെന്റര്‍, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സമ്മതത്തോടെയാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഈ ആവശ്യമെന്നാണ് വിവരം. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂം ആപ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നേരത്തേതന്നെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ടിക്ടോക്കിനു പകരമായി ഇന്ത്യക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ അനുമതി നിഷേധിച്ചതും വിവാദമായിരുന്നു. ചൈനീസ് ആപ്പുകളെ ഫോണില്‍നിന്ന് ഒഴിവാക്കാനുള്ള റിമൂവ് ചൈനാ ആപ്സിനും ഗൂഗിള്‍ അനുമതി നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."