സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡറും കൊല്ലപ്പെട്ടു
ബെയ്ജിങ്: ഗല്‍വാന്‍ താഴ്വരയില് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡറും കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 43ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഇതു സംബന്ധിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ക്ക് അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക വക്താവ് അറിയിച്ചിരുന്നു.
എന്നാല്‍ മരണവിവരം പറയുന്നില്ല. ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഡിറ്ററും ചൈനയുടെ ഭാഗത്തും അപകടം പറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.അതേസമയം ഇരുഭാഗത്തെയും ആള്‍നാശം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വരാനിരിക്കുന്നേയുള്ളൂ. പരുക്കേറ്റ സൈനികരില്‍ എത്ര പേര് മരിച്ചെന്നും ഇരു പക്ഷത്തും കാണാതായവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല. നേരത്തെ ഇന്ത്യയുടെ 40ലേറെ സൈനികരെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."