സാലിമിന്റെ വേര്‍പാട് നാടിനെ ദുഖഃത്തിലാഴ്ത്തി
താമരശേരി : കഴിഞ്ഞ ദിവസം വിടപറഞ്ഞ ചമല്‍ ചാലക്കുന്നുമ്മല്‍ പരേതനായ സി.കെ സാലിമിന്റെ നിര്യാണം നാടിനെ ദു:ഖത്തിലാഴ്ത്തി. മുസ്‌ലിം യൂത്ത് ലീഗ് കട്ടിപ്പാറ പഞ്ചായത്ത് പ്രവര്‍ത്തക സമിതിയംഗമായ സാലിം നാട്ടിലെ എല്ലാവിഭാഗമാളുകളുടെയും പ്രിയങ്കരനായിരുന്നു. പൊതുവിഷയത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയും ആത്മാര്‍ഥതയും സാലിമിന്റെ പ്രത്യേകതയായിരുന്നു. നാട്ടില്‍ സംഘടനാപരമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്ന വേളയില്‍ പ്രശ്‌ന പരിഹാരത്തിന് യുവാക്കള്‍ക്കിടയില്‍ സജീവമായി ഇടപെടല്‍ നടത്തുന്നതിന് സാലിം നേതൃത്വം നല്‍കിയിരുന്നു. ചമലില്‍ നിര്‍മാണം പൂര്‍ത്തിയായ ജുമാമസ്ജിദിന്റെ ഉദ്ഘാടനം സാലിമിന്റെ സ്വപ്നമായിരുന്നു. ഉദ്ഘാടനം അടുത്ത മാസത്തേക്ക് നിശ്ചയിച്ചെങ്കിലും അതിന് സാക്ഷ്യം വഹിക്കാന്‍ സാലിമില്ലായെന്നത് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വിശ്വസിക്കാനായിട്ടില്ല. സാലിമിന്റെ മയ്യിത്ത് അവസാനമായി ഒരു നോക്കു കാണാന്‍ നൂറുക്കണക്കിനാളുകളാണ് വീട്ടിലെത്തിയത്. ചുണ്ടന്‍കുഴി ജുമാമസ്ജിദില്‍ നടന്ന ജനാസ നമസ്‌ക്കാരത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. വി.എം ഉമര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, എ. അരവിന്ദന്‍, കെ.വി മുഹമ്മദ്, താര അബ്ദുറഹിമാന്‍ ഹാജി, വി.കെ റഷീദ് മാസ്റ്റര്‍, ടി. മൊയ്തീന്‍കോയ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."