HOME
DETAILS

സ്‌കൂളുകള്‍ അടച്ചു; ഇനി 'ചൂടേറിയ' അവധിക്കാലം

  
backup
March 30 2019 | 06:03 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9a

കൊച്ചി: വേനല്‍ ചൂട് അകമ്പടിയേകിയ പരീക്ഷകളുടെ പിരിമുറുക്കത്തിന് വിട; ഇനി കളിച്ചുതിമര്‍ക്കലിന്റെ അവധിക്കാലം. പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്. ഇനി രണ്ടുമാസം വേനലവധിയുടെ ആശ്വാസകാലം. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളുടെ അകമ്പടിയുമായാണ് വേനലവധി എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സന്തോഷവും സങ്കടവും ഒപ്പം നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് ഇന്നലെ പല സ്‌കൂളുകളിലും കുട്ടികള്‍ വിദ്യാഭ്യാസ വര്‍ഷത്തിന് വിട നല്‍കിയത്.
ഇനി രണ്ടുമാസം പഠന ഭാരമില്ലാതെ കളിച്ചുതിമര്‍ക്കാമെന്നത് സന്തോഷത്തിന് വകനല്‍കുന്നു. എന്നാല്‍, തങ്ങള്‍ക്കിഷ്ടപ്പെട്ട അധ്യാപകര്‍ പലരും സര്‍വീസില്‍ നിന്ന് വിരമിക്കുന്നു എന്നത് സങ്കട ഹേതുവും. വിരമിക്കുന്ന അധ്യാപകര്‍ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പാണ് സ്‌കൂളുകളില്‍ കുട്ടികള്‍ ഒരുക്കിയിരുന്നത്. പതിവുപോലെ പൂച്ചെണ്ടുകളും മറ്റും നല്‍കി യാത്രയാക്കിയത് കൂടാതെ, പ്രിയപ്പെട്ട അധ്യാപികമാര്‍ക്ക് പിരിവിട്ട് സാരി വാങ്ങി നല്‍കിയ സംഭവങ്ങളുമുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം വേനലവധി തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ കോച്ചിങ് ക്ലാസുകളിലേക്കും അവധിക്കാല ക്ലാസുകളിലേക്കും ഓടാനായിരുന്നു പുതിയ തലമുറയുടെ വിധി.
എന്നാല്‍, സംസ്ഥാനത്ത് നിലനില്‍ക്കുന്ന കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ജില്ലാ കലക്ടര്‍മാര്‍ വേനല്‍ ക്ലാസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത ചൂട് സംബന്ധിച്ച് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യവാരംമുഴുവന്‍ അവധിക്കാല ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനവും നിയന്ത്രിച്ചിട്ടുണ്ട്.  അതേസമയം, കുട്ടികളിലെ കലാ-കായിക വാസനയെ പ്രോല്‍സാഹിപ്പിക്കുന്ന വിവിധ പരിപാടികളും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നാടക ക്യാംപുകള്‍, സംഗീത ക്ലാസുകള്‍ എന്നിവ കൂടതെ ഫുട്ബാള്‍, ക്രിക്കറ്റ് കോച്ചിങ്ങ് ക്യാംപുകള്‍,നീന്തല്‍ പരിശീലനം എന്നിവയും വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്.
പുറത്ത് കനത്ത ചൂടാണെങ്കിലും കളിച്ചുതിമര്‍ക്കാനുള്ളതാണ് അവധിക്കാലം എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എന്നാല്‍, കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ അവധിക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പൊലിസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് മൂന്നുമണിവരെ തുറന്ന അന്തരീക്ഷത്തില്‍ കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. സൂര്യാതപ മേല്‍ക്കുന്നതിന് സാധ്യത കൂടുതലുള്ള സമയം എന്ന നിലക്കാണിത്. അതേസമയം, കുട്ടികള്‍ നദികളിലും കടലിലും മറ്റ് ജലാശയങ്ങളിലും നീന്താനിറങ്ങുന്നത് ശ്രദ്ധിക്കണമെന്നാണ് പൊലിസ് നിര്‍ദേശം. വേനലവധിക്കാലങ്ങളില്‍ കൂട്ടുകൂടി നദികളില്‍ കുളിക്കാനും കടലില്‍ നീന്താനും മറ്റും പോകുന്ന കുട്ടികള്‍ അപകടത്തില്‍പെടാതിരിക്കാനാണ് ഈ മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago