യുവതികളുടെ മംഗല്യ സ്വപ്നം പൂവണീയിച്ച് യതീംഖാന
ചൊക്ലി: ഒളവിലം റഹ്മാനിയ്യ വനിതാ യതീംഖാനയുടെ ഇരുപതാം വാര്‍ഷികാഘോഷം പൂര്‍വ വിദ്യാര്‍ഥികളായ രണ്ടു യുവതികളുടെ മംഗല്യ സ്വപ്ന സാക്ഷാത്കാരത്തിന്റെ വേദിയായി.
നിലമ്പൂരിലെ അബ്ദുല്‍ ഗഫൂറിന്റെ മകള്‍ റംഷീനയും എടക്കര ഷറഫുദ്ദീന്റെ മകന് അര്‍ഷാദും ശ്രീകണ്ഠപുരം കാടായി മീത്തല്‍ കബീറിന്റെ മകള്‍ അന്‍സിലയും മുഴപ്പിലങ്ങാട് മുഹമ്മദ് റാഫിയും തമ്മിലുള്ള നിക്കാഹിനു പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
രണ്ടുദിവസത്തെ ആഘോഷ പരിപാടിയുടെ സമാപനം മുനവറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. ഉമ്മര്‍ ഹാജി അധ്യക്ഷനായി. റഹ്മാനിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നു ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ എട്ടു വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാന സര്‍ട്ടിഫിക്കറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ്. ഇബ്രാഹിംകുട്ടി മുസ്ലിയാര് വിതരണം ചെയ്തു. കെ.കെ മുഹമ്മദ്, പി.വി സൈനുദീന്‍, മജീദ് മുസ്ലിയാര് ഏറാമല, കൊതേരി മുഹമ്മദ് ഫൈസി, മുഹമ്മദ് പാറക്കടവ്, ഹാഫിസ് ഷമീര്‍ നിസാമി, എം. സുലൈമാന്‍, ഒ. അബൂബക്കര്‍ ഹാജി, തസ്നീം അലി ഹാജി, വി.കെ ഖാലിദ്, കെ.പി ഖാദര്‍, സി.വി മുസ്തഫ, കെ. നജീര്‍, സി.കെ അര്‍ബാസ് സംസാരിച്ചു.
പൂര്‍വ വിദ്യാര്‍ഥി സംഗമം നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു. ജുബൈരിയ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."