തുരുത്തി സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുധാകരന്‍
പാപ്പിനിശ്ശേരി: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. സുധാകരന്‍ പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികളുടെ കുടില്‍ കെട്ടി സമര പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തുരുത്തി കോളനിയില്‍ വീടുകള്‍ പൊളിക്കാതെ ദേശീയപാത നിര്‍മിക്കാന്‍ സൗകര്യം നിലനില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത വളവുണ്ടാക്കി 29 വീടുകള്‍ പൊളിക്കുന്ന നടപടിയിലേക്കു നീങ്ങിയ സര്‍ക്കാര്‍ നടപടി അപലനീയമാണെന്നു സുധാകരന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സമരക്കാരോടൊപ്പം നിന്നു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുനാട്ടിലെ ജനങ്ങളെ മുഴുവന്‍ തെരുവിലിറക്കി നടപ്പാക്കുന്ന ദേശീയപാത അലൈന്‍മെന്റ് ഒറ്റനോട്ടത്തില്‍ തന്നെ അശാസ്ത്രീയമാണെന്ന് ആര്‍ക്കും ബോധ്യമാകും. ഇതിന്റെ പിറകില്‍ ആരുടെയൊ വാശിയുള്ളതുപോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോളനി നിവാസികളുടെ മാനസിക പ്രയാസം മനസിലാക്കി ഇതിനു പരിഹാരം കാണാന്‍ സമരസമിതിക്കൊപ്പം നിന്ന് ശ്രമിക്കുമെന്നും സുധാകരന്‍ കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കി.
കെ. പ്രമോദ്, രാജീവന്‍ എളയാവൂര്‍, കെ. ബാലകൃഷ്ണന്‍, കൂക്കിരി രാജേഷ്, റഷീദ് കവ്വായി, ടി.കെ അജിത്ത്, കെ.പി റഷീദ്, സി.പി റഷീദ്, പി. ചന്ദ്രന്‍, എം.സി ദിനേശന്‍, എം. അബ്ദുറഹ്മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."