കൊവിഡ്: ദുബൈയില്‍ രണ്ട് മലയാളികള്‍ മരിച്ചു
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് ദുബൈയില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ ഇരിണാവ് പയ്യട്ടത്തെ പടിഞ്ഞാറെപുരയില് ലത്തീഫ് (42), ആലുവ യു.സി കോളജ് പള്ളത്ത് വീട്ടില്‍ ഹംസ (77) എന്നിവരാണ് മരിച്ചത്.
ദുബൈ നാഷണല്‍ ടാക്സി കംപനിയില്‍ ഡ്രൈവറായിരുന്നു ലത്തീഫ്. 15 വര്‍ഷമായി ഇവിടെ ജോലിചെയ്തുവരികയായിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലെത്തി മടങ്ങിയത്. മാട്ടൂലിലെ പരേതനായ അബ്ബാസിന്റെയും പടിഞ്ഞാറെപുരയില് സഫിയയുടെയും മകനാണ്. ഭാര്യ: ജസീല (അഴീക്കോട്). മക്കള്‍: ലബീബ്, സഹല്‍. സഹോദരങ്ങള്‍: ഹനീഫ (ബിസിനസ്), ഷാനിബ് (ഖത്തര്‍), റഷീദ, ഷാഫി, ഷൈജല്‍ (ബിസിനസ്). മൃതദേഹം ദുബൈ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യയുമൊത്ത് മകളെ കാണാന്‍ ദുബൈയിലേക്ക് പോയതായിരുന്നു ഹംസ. ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തോളം ചികിത്സയിലായിരുന്ന ഹംസ ബുധനാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. മക്കള്‍: സീന ബീഗം, സുനിത ബീഗം, മുഹമ്മദ് അഷ്റഫ്,ഫൗസിയ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞ്, സുബൈര്‍, ഐഷ, അബ്ബാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."