നോഡല്‍ ഓഫിസര്‍മാര്‍ക്കെതിരേ കോണ്‍ഗ്രസ്
കണ്ണൂര്‍: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ വരണാധികാരി നിയമിച്ച മൂന്നു നോഡല്‍ ഓഫിസര്‍മാര്‍ക്കെതിരേയും ലോക്സഭാ മണ്ഡല പരിധിയിലെ നിയമസഭാ മണ്ഡലത്തില്‍ നിയമിച്ച ടീം ലീഡര്മാര്ക്കെതിരേയും കോണ്‍ഗ്രസ് നേതാക്കള്‍ കലക്ടര്‍ക്കു പരാതി നല്കി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ് എന്നിവരാണു ജില്ലാ വരണാധികാരി കൂടിയായ കലക്ടറെ നേരില്‍ കണ്ടു പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സ്വതന്ത്ര്വവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി നിയമിക്കപ്പെടേണ്ട ഉദ്യോഗസ്ഥരെ കണ്ണൂരില്‍ നിയമിച്ചത് അവരുടെ രാഷ്ട്രീയ പക്ഷപാതിത്വം നോക്കിയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ബൂത്ത് പിടുത്തവും കള്ളവോട്ടും ആള്‍മാറാട്ടവും നടന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഏര്‍പ്പെടുത്തിയ വിഡിയോ ഗ്രാഫര്‍മാരെ നല്‍കുന്നതിനുള്ള കരാര്‍ സി.ഐടി.യുവിന്റെ നേതാവിനാണു നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നും പരാതിയില്‍ പറഞ്ഞു. നേരത്തെ അഭിഭാഷകന് മുഖേന കലക്ടര്‍ക്കു നോട്ടിസ് നല്‍കിയതിനു മറുപടിയുണ്ടായെങ്കിലും സമയബന്ധിതമായി മുന്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഹരിക്കാനോ തുടര്‍നടപടി സ്വീകരിക്കാനോ ജില്ലാ ഭരണകൂടം ശ്രമിച്ചിട്ടില്ലെന്നു പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."