സ്പ്രിംഗ്ലര്‍: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വിദഗ്ധ സമിതി
തിരുവനന്തപുരം: സ്പ്രിംഗ്ലറുമായുള്ള കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. സമിതിയെ നിയോഗിച്ചിട്ട് ഇന്നേക്ക് രണ്ടുമാസം പൂര്‍ത്തിയാകുകയാണ്.
കൊവിഡ് വിവര വിശകലനം അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരുന്നത്.
സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന എം.മാധവന് നമ്പ്യാര്‍, ആരോഗ്യവകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങള്‍. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അന്വേഷണം നടത്തുന്നതില്‍ പ്രയാസമുണ്ടെന്ന് സമിതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."