HOME
DETAILS
MAL
പ്രവാസികള്‍ കൊവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
backup
June 19 2020 | 03:06 AM
തിരുവനന്തപുരം: വിദേശത്തു നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ കൊവിഡ് - 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാസഞ്ചര്‍ മാനിഫെസ്റ്റിലെയും നോര്‍ക്ക രജിസ്‌ട്രേഷനിലെയും വിവരങ്ങള്‍ വച്ച് യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് കൂടുതല്‍ വിമാനങ്ങളെത്തുമ്പോള്‍ ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് ഈ ക്രമീകരണം.
കൊവിഡ് - 19 ജാഗ്രത പോര്‍ട്ടലിലെ പബ്ലിക് സര്‍വിസ് വിന്‍ഡോയില്‍ പ്രവാസി രജിസ്‌ട്രേഷന്‍ എന്ന പുതിയ സംവിധാനം ഇതിനായി നിലവില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."