വേതനം മുടങ്ങിയിട്ട് മാസങ്ങള്‍: മദീനയില്‍ ഇന്ത്യക്കാരടക്കം 300 ഓളം വിദേശ തൊഴിലാളികള്‍ സമരത്തില്‍
മദീന: മാസങ്ങളായി വേതനം ലഭിക്കാത്തതു മൂലം മദീനയില്‍ ഇന്ത്യക്കാരടക്കം 300 ഓളം വിദേശ തൊഴിലാളികള്‍ ദുരഹിതത്തില്‍. ഇഖാമയുടെ കാലാവധി കൂടി കഴിഞ്ഞതോടെ ഗത്യന്തരമില്ലാതെ തൊഴിലാളികള്‍ സമരരംഗത്തെത്തിയത് മൂലം വിഷയം സഊദി ഉന്നതാധികാരുകളുടെ ശ്രദ്ധയില്‍ പെട്ടു .മദീന നഗരസഭക്കു കീഴിലെ ഹരിതവല്‍ക്കരണ, പാര്‍ക്ക് മെയിന്റനന്‍സ് കരാറേറ്റെടുത്ത പ്രമുഖ കമ്പനിയിലെ തൊഴിലാളികളാണ് ജോലിയില്‍ നിന്ന് വിട്ടുനിന്ന് മദീന ലേബര്‍ ഓഫീസിനു മുന്നില്‍ സംഘടിച്ച് പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
ലേബര്‍ ഓഫിസിനു മുന്നില്‍ തൊഴിലാളികള്‍ സംഘടിച്ചതോടെ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് ഇടപെട്ട തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ കമ്പനി പ്രതിനിധിയെ വിളിച്ചുവരുത്തി തൊഴിലാളികളുടെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞ ആറു മാസത്തിലധികമായി വേതനം ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. തൊഴിലാളികളില്‍ മൂന്നു വര്‍ഷമായിട്ടും വാര്‍ഷിക ലീവും അനുവദിച്ചിട്ടില്ലെനും ഇവര്‍ പരാതിപ്പെട്ടു. തൊഴിലാളികള്‍ സംഘടിച്ചെത്തി ലേബര്‍ ഓഫിസിനു മുന്നില്‍ തടിച്ചു കൂടിയത് പ്രമുഖ അറബ് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."