രണ്ടാനച്ഛന്റെ ക്രൂരത: ഏഴു വയസുകാരന് മസ്തിഷ്ക്കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍
തൊടുപുഴ: ക്രൂരമായ മര്‍ദനത്തിനിരയായി ചികിത്സയില്‍ തുടരുന്ന ഏഴ് വയസ്സുകാരന് മസ്തിഷ്ക്കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍. മര്‍ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിനുശേഷമാണിപ്പോള്‍ മസ്തിഷ്ക്കാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.
അതേ സമയം കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പൊലിസ് സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.
ഇയാള്‍ പൊലിസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നു തന്നെ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയില്ല. .
ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുട്ടിയെ നിലത്തടിക്കുകയും തറയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്തത്.അരുണ്‍ ആനന്ദിനെ ഭയമുള്ളതിനാല്‍ മാതാവ് ഇക്കാര്യം മറച്ചുവെച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളിലെ പ്രതിയായി ഇയാള്‍ ലഹരിക്കടിമയാണ്. കുട്ടിയുടെ അമ്മയേയും ഇളയകുട്ടിയെയും മര്‍ദിക്കാറുണ്ടെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ച യുവതി അരുണ്‍ ആനന്ദിനൊപ്പം
താമസം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."