പൊതുമാപ്പ്: അര്‍ഹരായ എല്ലാ ഇന്ത്യക്കാര്‍ക്കും എക്സിറ്റിന് അവസരമൊരുക്കുമെന്ന് ജവാസാത്ത് മേധാവി
ജിദ്ദ: പൊതുമാപ്പിന് അര്‍ഹരായ എല്ലാ ഇന്ത്യക്കാര്‍ക്കും ഫൈനല്‍ എക്സിറ്റ് നല്‍കാനുള്ള അവസരമൊരുക്കുമെന്ന് ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ഉസ്മാന്.
റിയാദില്‍വച്ച് ഇന്ത്യന്‍ എംബസി ഡി.സി.എം ഹേമന്ദ് കോട്ടല്വാറുമായി നടത്തിയ ചര്‍ച്ചയിലാണ് ജവാസാത്ത് മേധാവി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കാര്‍ക്ക് ഫൈനല്‍ എക്സിറ്റ് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ വഴികളു തേടും. സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മുഖേന സഊദിയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പൊതുമാപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഡി.സി.എം പറഞ്ഞു.
പൊതുമാപ്പ് കാലാവധി കഴിയുമ്പോഴേക്ക് നിയമ ലംഘകരായ ഇന്ത്യക്കാര്‍ സഊദിയില്‍ ഉണ്ടാവില്ല. ഇതിനായി ഗ്രാമാന്തരങ്ങളില്‍ നിയമ ലംഘകരായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് എംബസിയുടെ ശ്രമം. സന്നദ്ധപ്രവര്‍ത്തകരും സഹായിക്കുന്നുണ്ട്. ഇതിനു പുറമെ എംബസി ഉദ്യോഗസ്ഥര്‍ വിദൂര നഗരങ്ങള്‍ സന്ദര്‍ശിച്ച് ഔട്ട്പാസ് അപേക്ഷകള്‍ സ്വീകരിക്കുന്നുമുണ്ട്.
എംബസിയിലെത്തുന്നവര്‍ക്ക് ഡ്യൂട്ടി സമയം പോലും നഷ്ടപ്പെടാതെ വളരെ വേഗം നടപടി പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എക്സിറ്റ് നേടാനുളള ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ പുതിയ സംവിധാനങ്ങളേര്പ്പെടുത്തുമെന്നും ജവാസാത്ത് മേധാവി ഉറപ്പു നല്‍കിയതായി ഹേമന്ദ് കോട്ടല്‍വാര്‍ പറഞ്ഞു. അതേ സമയം ഇന്നലെ വരെ 15,724 അപേക്ഷകള്‍ എംബസി സ്വീകരിക്കുകയും 14,318 ഔട്ട്പാസ് വിതരണം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."