പാസ്പോർട്ട് അനുവദിക്കുന്നത് വൈകുമെന്നതിനാൽ മുൻകൂട്ടി അപേക്ഷ നൽകണമെന്ന് ജിദ്ദ കോൺസുലേറ്റ്
റിയാദ്: പുതിയ പാസ്പോർട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമായി നിർബന്ധമായ പോലീസ് വെരിഫിക്കേഷൻ പൂർത്തീകരിച്ച് റിപ്പോർട്ട് ലഭിക്കുന്നതിനുള്ള കാലതാമസം മൂലം പുതിയതോ പുതുക്കുന്നതോ ആയ അപേക്ഷകളിൽ പാസ്പോർട്ട് അനുവദിക്കുന്നത് വൈകുമെന്ന് ജിദ്ദ കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഈ റിപ്പോർട്ടിനായി നാട്ടിലേക്ക് അപേക്ഷകൾ അയച്ച ശേഷം ദിവസങ്ങൾ മുതൽ ഒരു മാസം വരെ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നുണ്ട്.
നാട്ടിലേക്ക് പോവാൻ തയാറാവുന്ന പ്രവാസികൾ ഇക്കാര്യം കണക്കിലെടുത്ത് യാത്ര തടസ്സപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം. റിപ്പോർട്ട് പെട്ടെന്ന് ലഭിക്കാനായി അപേക്ഷകർ അവരുടെ നാട്ടിലെ അഡ്രസ്, പൊലീസ് സ്റ്റേഷൻ, നാട്ടിൽ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. വളരെ അത്യാവശ്യമായി പാസ്പോർട്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അത്തരം ആളുകൾ 'തത്ക്കാൽ ' സംവിധാനം തിരഞ്ഞെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."