ന്യൂനപക്ഷ വര്‍ഗീയത കണ്ടെത്താനുളള ശ്രമം പ്രതിഷേധാര്‍ഹം: എസ്.കെ.ഐ.സി സഊദി
റിയാദ്: മൂന്ന് പതിറ്റാണ്ട് ഭരിച്ച പശ്ചിമ ബംഗാളില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് തളളി പശുരാഷ്ട്രീയം രണ്ടാം സ്ഥാനത്തേക്ക് കടന്നുവരുമ്പോഴും സി.പി.എമ്മിന് കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷം വോട്ട് കൂടുതല്‍ നല്കിയ മലപ്പുറം തെരെഞ്ഞെടുപ്പിനെ അഭിനന്ദിക്കേണ്ടതിനു പകരം ന്യൂനപക്ഷ വര്‍ഗീയത കണ്ടെത്താനുളള ശ്രമം പ്രതിഷേധാര്‍ഹമാണന്ന് എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
ഹൈദരലി തങ്ങളെ യോഗി ആദിത്യനാഥിനോട് ഉപമിച്ച പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും മന്ത്രിസ്ഥാനം അലങ്കരിക്കുന്ന കടകം പളളിയുടെ വിലയിരുത്തലും വര്‍ഗീയതക്ക് ചൂട്ടു പിടിക്കലാണെന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ഹിന്ദുക്കള്‍ ഭീതിയിലാണെന്ന സംഘപരിവാര്‍ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം തെരെഞ്ഞെടുപ്പ് തെളിയിക്കുന്നുവെന്നും എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മുന്നിയൂര്‍, അബ്ദുറഹ്മാന് മൗലവി ഓമാനൂര്‍ തുടങ്ങിയവര്‍ പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."