HOME
DETAILS

പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക: സമസ്ത അലുംനി കോഡിനേഷന്‍

  
backup
June 19 2020 | 13:06 PM

samastha-alumni-association

 

കോഴിക്കോട്: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൈവിടുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്ന് സമസ്ത അലുംനി കോഡിനേഷന്‍. രാജ്യത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികളെ ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിതെന്നും, അതിനായി സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സമസ്തയുടെ കീഴിലുള്ള മത ബിരുദധാരികളുടെ കൂട്ടായ്മയായ അലുംനി കോഡിനേഷന്‍ ആവശ്യപ്പെട്ടു.

ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി അത്യന്തം ഖേദകരമാണ്. നിത്യവൃത്തിക്കു പോലും കഷ്‌പ്പെടുന്നവരാണ് മറുകര പറ്റാന്‍ കൊതിച്ചു വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. ഭാരിച്ച വിമാനക്കൂലി തന്നെ മറ്റുള്ളവരുടെ ദയാവായ്പില്‍ കണ്ടെത്തിയാണ് അവരില്‍ പലരും നാട്ടിലേക്കുള്ള യാത്ര തരപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ചെലവേറിയ കോവിഡ് പരിശോധന അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി വളരെ കുറവാണെന്നതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം.

25 ലക്ഷത്തിലേറെ മലയാളികളാണ് വിവിധ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ കോവിഡ് 19 ബാധിച്ച് 230 ഓളം പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം മരിച്ചത്. ദിനംപ്രതി മരണം ഏറി വരികയും ചെയ്യുന്നു. അതീവ സങ്കടകരമായ കാഴ്ചകളാണ് മറുനാട്ടിലെ മലയാളി ലേബര്‍ ക്യാമ്പുകളിലുള്ളത്. സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന സഹായം കൊണ്ടാണ് പലരും ജീവിതം തള്ളി നീക്കുന്നത്.
നമ്മുടെ നാടിന്റെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലാണ് പ്രവാസികള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ല. കേരളം ഇന്ന് മേനി നടിക്കുന്ന വികസനത്തിന്റെ വലിയ പങ്കും അവര്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു പ്രതിസന്ധി മുഖത്ത് അവരെ ചേര്‍ത്തു നിര്‍ത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അതാണ് അവരോട് ചെയ്യുന്ന നീതി. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ഡോ. അബ്ദു റഹ്മാന്‍ ഫൈസി മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഫരീദ് റഹ്മാനി കാളികാവ്, ഐ.പി. ഉമര്‍ വാഫി, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്ലത്വീഫ് ബാഖവി ഏലംകുളം, ശാഹുല്‍ ഹമീദ് അന്‍വരി മലയില്‍, ആര്‍.വി. അബൂ ബക്കര്‍ യമാനി, മുഹമ്മദലി അശ്അരി, സൈനുദ്ദീന്‍ ലത്വീഫി സംബന്ധിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  10 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  10 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago