വൃക്ക മാറ്റിവെക്കാന്‍ സലാമിന് ഉദാരമനസ്‌ക്കരുടെ സഹായം വേണം
മുക്കം: ഇരുവൃക്കകളും തകരാറിലായ കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി സ്വദേശി കല്ലുവെട്ടുകുഴി അബ്ദുസലാം ഉദാരമനസ്‌ക്കരുടെ സഹായം തേടുന്നു. ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തിരമായി വൃക്ക മാറ്റി വക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായ സലാം ഓട്ടോറിക്ഷ ഓടിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതോടെ സലാം കടുത്ത പ്രതിസന്ധിയിലായി. പിതാവും മാതാവും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ദൈനംദിനച്ചെലവുകളും തന്റെ ചികിത്സാച്ചെലവും വഹിക്കാന്‍ ഇദ്ദേഹം ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. ഒരു വര്‍ഷമായി തുടരുന്ന ഡയാലിസിസ് അടക്കമുള്ള ചികിത്സയെത്തുടര്‍ന്ന് വലിയ ബാധ്യതയാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടായിട്ടുള്ളത്.
ഇനി അടിയന്തിരമായി വൃക്കമാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് 30 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സലാമിന്റെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ നാട്ടുകാര്‍ സഹായം തേടി രംഗത്തിറങ്ങി. തേക്കുംകുറ്റിയില്‍ വിപുലമായ യോഗം വിളിച്ചു കൂട്ടി അബ്ദുസലാം കല്ലുവെട്ടുകുഴി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് (ചെയര്‍), വൈസ് പ്രസിഡന്റ് വി.പി ജമീല (കണ്‍), സുനില കണ്ണങ്കര (ട്രഷ) എന്നിവര്‍ ഭാരവാഹികളായി 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഫെഡറല്‍ ബാങ്ക് മുക്കം ശാഖയില്‍ 10900100 353654 (ഐ.എഫ്.എസ്.ഡി കോഡ് എഉഞഘ000 1090 ) നമ്പരായി അക്കൗണ്ടും തുറന്നിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ വിനോദ്, സലാം തേക്കുംകുറ്റി, യു.പി മരക്കാര്‍, ശിവദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."