HOME
DETAILS

ദുരന്തം വിതച്ച കട്ടിപ്പാറയില്‍ സാന്ത്വനവുമായി അധ്യാപകരെത്തി

  
backup
July 06 2018 | 05:07 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be



താമരശേരി: സംസാരിക്കുന്ന പാവ, പിഞ്ചു മനസുകളെ അമ്പരിപ്പിക്കുന്ന സൂത്രങ്ങളുമായി ശാസ്ത്ര മാജിക്, കുട്ടികളെ കൂടി പങ്കെടുപ്പിച്ച് ഗാനാവതരണം, ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിച്ച് സ്‌കൂള്‍ അങ്കണത്തില്‍ മാങ്കോസ്റ്റിന്‍ തൈനടല്‍, വര്‍ണങ്ങള്‍ കോര്‍ത്തിണക്കി ചിത്രരചന തുടങ്ങിയ പുതുമയാര്‍ന്നതും, വ്യത്യസ്തമായതുമായ പരിപാടികളുമായാണ് കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ക്രിയേറ്റീവ് ടീച്ചേഴ്‌സ് (ആക്ട്) സംഘടനയുടെ നേതൃത്വത്തില്‍ ദുരന്തത്തിന്റെ ഭയവിഹ്വലതയില്‍ കഴിയുന്ന കട്ടിപ്പാറയിലേക്ക് യാത്ര സംഘടിപ്പിച്ചത്.
ദുരന്തഭൂമിയില്‍ വിറങ്ങലിച്ച് കുഞ്ഞുമനസ്സുകള്‍ക്ക് കുളിര്‍മഴയാകുകയായിരുന്നു അധ്യാപകരുടെ കട്ടിപ്പാറയിലേക്കുള്ള സ്‌നേഹയാത്ര. ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കിടയില്‍ സാന്ത്വന പ്രവര്‍ത്തനവുമായാണ് സ്‌നേഹയാത്ര സംഘടിപ്പിച്ചത്.
ഡി.ഡി.ഇ ഇ.കെ സുരേഷ്‌കുമാറിന്റെയും ആക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ എം.ജി ബല്‍രാജിന്റെയും നേതൃത്വത്തില്‍ 35 അംഗ സംഘമാണ് വെട്ടിയൊഴിഞ്ഞതോട്ടം ഗവ. എല്‍.പി സ്‌കൂളിലെത്തിയത്. വെട്ടിയൊഴിഞ്ഞതോട്ടം ഗവ. എല്‍.പി, എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു.
ഉരുള്‍പൊട്ടലിന്റെ ആഘാതം മനസില്‍ നിന്ന് മായാത്ത വിദ്യാര്‍ഥികളില്‍ പുത്തനുണര്‍വ് പകരുന്നതായി കുട്ടികളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ പരിപാടികള്‍, പാട്ടും കളിയും കലാപ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ക്കിടയിലെത്തിയ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ അവതരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലൊന്ന് പ്രവര്‍ത്തിച്ചത് വെട്ടിയൊഴിഞ്ഞതോട്ടം ഗവ. യു.പി സ്‌കൂളിലാണ്. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ഇവിടെയാണ്. നാടകം, പാവമൊഴി, ശാസ്ത്ര മാജിക്, ഗാനാവതരണം, ചിത്രരചന തുടങ്ങിയ പരിപാടികളുമായി രാവിലെ പത്തര മൂതല്‍ രണ്ടര മണിക്കൂറാണ് കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് കലാപരിപാടികളുടെ അവതരണം നടന്നത്.
വലിച്ചു കെട്ടിയ വെള്ളത്തുണിയില്‍ കുട്ടികളുടെ കൈകള്‍ നിറങ്ങളില്‍ മുക്കി കൈയടയാളം പതിപ്പിച്ചത് ചിത്രകാരന്മാരായ അധ്യാപകര്‍ വലിയ ക്യാന്‍വാസ് ച്ത്രമാക്കി മാറ്റി. തുടര്‍ന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരങ്ങളടങ്ങിയ പാക്കറ്റ് വിതരണം ചെയ്തു. അധ്യാപകരുടെ സര്‍ഗാത്മക ശേഷിയെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ക്ലാസ്‌റൂം വിരസതയെ അകറ്റി പൊതുവിദ്യാഭ്യാസ യജ്ഞത്തിന് മുതല്‍കൂട്ടായി മാറുന്നതിനുമാണ് സംസ്ഥാനത്തിന് മാതൃകയായി ആക്ട് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.ജി ബല്‍രാജ് പറഞ്ഞു.
കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ ഭാസ്‌കരന്‍ മാസ്റ്ററാണ് കുട്ടികളെ ഏറെ ആകര്‍ഷിച്ച പാവയുമായി രംഗത്തുവന്നത്. ഗാനാവതരണത്തിന് ബാബു പറമ്പിലും, കലാവതരണങ്ങള്‍ക്ക് സത്യന്‍ മുദ്ര, പ്രദീപ് മുദ്ര എന്നിവരും ചിത്രരചനക്ക് ഉസ്മാന്‍, സതീഷ്‌കുമാര്‍, സുരേഷ്ഉണ്ണി എന്നിവരും കവിതാവതരണത്തിന് ഷീബ ടീച്ചറും ശാസ്ത്രമാജികിന് സത്യനാഥനും നേതൃത്വം നല്‍കി.
ബി.പി.ഒമാരായ വി.എം മെഹറലി, കെ.പി സഹീര്‍ അധ്യാപക സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago