തൊടുപുഴ മര്‍ദനം: കുട്ടിയുടെ പിതാവ് മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ കാമുകനില്‍നിന്ന് ക്രൂരമര്‍ദനമേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
പത്തുവര്‍ഷം മുന്‍പാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇയാള്‍ മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
മരിച്ചയാളും കുട്ടിയെ കൊല്ലാക്കൊല ചെയ്ത അരുണും തമ്മില്‍ പണമിടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും അകല്‍ച്ചയിലാവുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ മരിച്ചപ്പോഴാണ് അരുണ്‍ വീണ്ടും ഈ വീട്ടിലേക്ക് എത്തിയത്. യുവാവിന്റെ അപ്രതീക്ഷിത മരണവും അരുണിന്റെ കടന്നുവരവും അന്നുതന്നെ ചില ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതിലേക്ക് എത്തിയിരിക്കുന്നത്. മൃതദേഹം ദഹിപ്പിച്ചതിനാല്‍ അരുണിനെയും യുവതിയേയും ചോദ്യം ചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."