HOME
DETAILS
MAL
ഭവനപദ്ധതി: പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ വിശദാംശങ്ങള്‍ നല്‍കണം
backup
April 20 2017 | 19:04 PM
ആലപ്പുഴ : വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ധനസഹായം ലഭിച്ച് പണിപൂര്‍ത്തിയാക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം സാധ്യമാക്കണമെന്ന് ലൈഫ് മിഷന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി.
ഇതിനെത്തുടര്‍ന്ന് അതത് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ എണ്ണം, വീട് അനുവദിച്ച വര്‍ഷം, ധനസഹായം ലഭ്യമാക്കിയ ഘട്ടം, എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഭവന പൂര്‍ത്തീകരണത്തിനുള്ള കര്‍മ്മ പദ്ധതി എന്നിവ തയ്യാറാക്കി വകുപ്പുമേധാവികള്‍ 29ന് നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. തയ്യാറാക്കിയിട്ടുള്ള വിവരങ്ങള്‍ പ്രത്യേകം പട്ടികയാക്കി 26ന് മുമ്പായി ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."