ലണ്ടന്‍ ഭരണം കാര്യക്ഷമമാക്കാന്‍ തെരേസെ മെ
ലണ്ടന്‍: ഡൗണിങ്ങ് സ്ട്രീറ്റില്‍ ദിവസം മുഴുവന്‍ ചെലവഴിച്ചു പുതിയ കാബിനറ്റ് രൂപീകരണത്തില്‍ ഒരുക്കങ്ങള്‍ നടത്തുകയാണ് തെരേസെ മെ.
കാബിനറ്റില്‍ കരുത്തര്‍ക്ക് ഇടം നല്‍കി പൊതുജനം പ്രതീക്ഷിക്കുന്ന ഭരണം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുന്ന തെരേസക്ക് ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്.
ബ്രെക്‌സിറ്റ് നടപ്പാക്കുകയാണ് തെരേസയുടെ ആദ്യ വെല്ലുവിളി. ബ്രെക്‌സിറ്റ് കാംപയിന് നേതൃത്വം നല്‍കിയ ബോറിസ് ജോണ്‍സണെ വിദേശകാര്യ സെക്രട്ടറിയാക്കാനുള്ള തെരേസയുടെ തീരുമാനത്തെ ബ്രട്ടീഷ് ജനത ആവേശത്തോടെയാണ് വരവേറ്റത്.
ഫിലിപ്പ് ഹാമണ്ടിനെ ചാന്‍സലറായും ആംബര്‍ റൂഡ് ആഭ്യന്തര സെക്രട്ടറിയായും ഇയുസ്‌കപ്റ്റിക് ഡാവിഡ് പുതിയ ബ്രക്‌സിറ്റ് സെക്രട്ടറിയും അധികാരമേല്‍ക്കും.
വനിതകള്‍ക്ക് കാബിനറ്റില്‍ കൂടുതല്‍ പ്രധാന്യം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രട്ടീഷ് ജനതയുടെ ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കുന്നതിലായിരിക്കും തെരേസയുടെ ഊന്നല്‍ എന്ന് ഡൗണിങ്ങ് സ്ട്രീറ്റ് വാക്താവ് പറഞ്ഞു.
ഇന്ത്യന്‍ വംശജയായ മുന്‍ തൊഴില്‍ മന്ത്രി പ്രീതി പട്ടേലിനും കാബിനറ്റില്‍ പ്രമുഖസ്ഥാനം കിട്ടിയേക്കും. തെരേസെ ലളിത വഴിയിലാണ് ഭരണം നയിക്കുകയെന്ന് പുതിയ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."