HOME
DETAILS
MAL
ഇറ്റലിയില്‍ കൊവിഡെത്തി; ഡിസംബറില്‍തന്നെ!
backup
June 20 2020 | 03:06 AM
റോം: ഈ വര്‍ഷം ആദ്യത്തിലാണ് കൊറോണ വൈറസ് ബാധ തുടങ്ങിയതെന്ന റിപ്പോര്‍ട്ടുകളെ തള്ളി പുതിയ പഠന റിപ്പോര്‍ട്ട്. ചൈനയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുന്‍പുതന്നെ ഇറ്റലിയില്‍ വൈറസ് ഉണ്ടായിരുന്നെന്നാണ് ഇറ്റലിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇറ്റലിയില്‍ നേരത്തെ ഫെബ്രുവരി മധ്യത്തിലായിരുന്നു കൊവിഡിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍തന്നെ ഇവിടെ വൈറസ് സാന്നിധ്യമുണ്ടായിരുന്നെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് കാരണം ഏറെ പ്രതിസന്ധി നേരിട്ട യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. ഇവിടെ രോഗം ബാധിച്ച് 34,500ലേറെ പേര് മരിച്ചിരുന്നു. 2.38 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ കാല് ലക്ഷത്തോളം പേര് ഇപ്പോഴും ചികിത്സയിലാണ്.
അതേസമയം, അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22.64 ലക്ഷമായി ഉയര്‍ന്നു. 1.21 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 9.83 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 47,800ലേറെ പേര് മരിച്ചു. റഷ്യയാണ് കൊവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ 5.69 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.57 ലക്ഷം പിന്നിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."