തൃത്താലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കൂറ്റനാട്: വേനല്‍ കടുത്തതോടെ തൃത്താല മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. തൃത്താല, പട്ടിത്തറ, ചാലിശ്ശേരി, തിരുമിറ്റക്കോട്, നാഗലശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളിലാണ് വെള്ളക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍, ചാത്തനൂര്‍, ഇട്ടോണം, എഴുമങ്ങാട് എന്നിവിടങ്ങളിലും തൃത്താലയില്‍ വെള്ളിയാങ്കല്ല് റെഗുലേറ്ററിന് താഴെയുള്ള ഭാഗങ്ങളിലും പട്ടിത്തറയില്‍ കോട്ടപ്പാടത്തും കക്കാട്ടിരിയിലും നാഗലശ്ശേരിയില്‍ പെരിങ്ങോടുമാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.
ചാലിശ്ശേരി പഞ്ചായത്തില്‍ പാവറട്ടി പദ്ധതിയില്‍നിന്ന് ജലം ലഭിക്കുന്നുണ്ടങ്കിലും ഇടവിട്ടുണ്ടാകുന്ന പൈപ്പ് പൊട്ടലുകള്‍ കുടിവെള്ള വിതരണത്തെ ബാധിക്കുന്നു. നാഗലശ്ശേരി പഞ്ചായത്തില്‍ പെരിങ്ങോട്, ചാഴിയാട്ടിരിമേഖലയില് ഇടവിട്ടങ്കലിന് സമീപം കുടിവെള്ള ക്ഷാമം ഇല്ലെങ്കിലും പാലത്തിന് താഴെ വശങ്ങളിലുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ഭാരതപ്പുഴയുടെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം പുഴ വറ്റിവരണ്ട നിലയാണ്.
നിളയുടെ തൃത്താല, കൂടല്ലൂര്‍, കൂട്ടക്കടവ്, വി.കെ കടവ് എന്നിവിടങ്ങളില്‍ പുല്‍പടര്‍പ്പുകളും പൊന്തക്കാടും പിടിച്ച് കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."