നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് ചുക്കാന്‍പിടിച്ച് വിദ്യാര്‍ഥികളും
സുല്‍ത്താന്‍ ബത്തേരി: നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ എന്‍.സി.സി വിദ്യാര്‍ഥികളും. ടൗണിലെ വണ്‍വേ റോഡ് നവീകരിക്കുന്നതിനാല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സെന്റ്മേരീസ് കോളജിലെ എന്‍.സി.സി വിദ്യാര്‍ഥികള്‍ പൊലിസിനൊപ്പം ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തെത്തിയത്.
വണ്‍വേ റോഡായ റഹിം മെമ്മോറിയല്‍ റോഡ് ഇന്റര്‍ലോക്ക് വിരിച്ച് നവീകരിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
ഇക്കാരണത്തനാല് അതിരൂക്ഷമായ ഗതാഗത കുരുക്കാണ് ടൗണില്‍ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പൊലിസിനെ സഹായിക്കാന്‍ തങ്ങളിറങ്ങിയതെന്നാണ് കുട്ടികള്‍ പറയുന്നത്. കോളജില്‍ 64 എന്‍.സി.സി വിദ്യാര്‍ഥികളാണുള്ളത്. ഇവരില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ വീതമാണ് ദിനംപ്രതി പൊലിസിനൊപ്പം ട്രാഫിക് നിയന്ത്രിക്കാന്‍ ടൗണില്‍ എത്തുന്നത്.
രാവിലെ എട്ടു മുതല്‍ 10 വരെയും വൈകിട്ട് 3.30മുതല്‍ അഞ്ചു വരെയുമാണ് എന്‍.സി.സി വിദ്യാര്‍ഥികള്‍ ട്രാഫിക് നിയന്ത്രിക്കുന്നത്. ചുങ്കം, ട്രാഫിക് ജംഗ്ഷന് എന്നിവിടങ്ങളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ സേവനം പൊലിസിന് ഏറെ സഹായകരമാണെന്ന് പൊലിസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സേവനം ഏറെ സഹായകരമാകുന്നത് കാല്‍നടയാത്രക്കാര്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."