അങ്ങാടിവേല; കുതിരയോട്ടം നാളെ
ചിറ്റൂര്‍: ഇരുപത്തിനാലുമന തെലുങ്കു സമുദായ കുടുംബങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പന്‍ ക്ഷേത്രത്തില്‍ അങ്ങാടിവേല ഉത്സവത്തിന്റെ ഭാഗമായി ആചരിക്കുന്ന കുതിരയോട്ടത്തിന് ഒരുക്കം പൂര്‍ത്തിയായി. 22ന് രാവിലെ പത്തുമുതല്‍ 12 വരെ കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍നിന്ന് ക്ഷേത്രാങ്കണം വരെ കുതിരകളുടെ ട്രയല്‍ റണ്‍ നടക്കും. രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് അമ്പതോളം കുതിരകള്‍ മത്സരയോട്ടം നടത്തുന്നത്.
ഒന്നാം സ്ഥാനം നേടുന്ന കുതിരക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. കുതിരയോട്ട മത്സരം നടക്കുന്നതിനാല്‍ 22ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ തത്തമംഗലം-പള്ളിമൊക്കു മുതല്‍ മേട്ടുപ്പാളയംവരെ പ്രധാനറോഡില്‍ ഗതാഗതം നിര്‍ത്തിവക്കും. വാഹനങ്ങള്‍ മന്ദത്തുകാവ്, നീളിക്കാട് വഴി തിരിച്ചുവിടും.
സംസ്ഥാനത്ത് ഉത്സവത്തിന്റെ ഭാഗമായി കുതിരയോട്ടമത്സരം നടത്തുന്നത് തത്തമംഗലത്തു മാത്രമാണ്. മത്സരം കാണാന്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ എത്തിച്ചേരും. കുതിരയോട്ടത്തിനിടെയുണ്ടാകുന്ന ജനത്തിരക്കു നിയന്ത്രിക്കുന്നത് 25ഓളം കരിവേഷധാരികളാണ്. കുതിര ഓട്ടത്തിനിടെ റണ്‍വേയിലേക്കു അതിക്രമിച്ചു കയറുന്നവരുടെ വസ്ത്രത്തില്‍ കരിപൂശി തിരിച്ചുവിടുക എന്നതാണ് ഇവരുടെ ചുമതല. നമാകും.
ഭവന നിര്‍മാണത്തിന് പണം ലഭിക്കുന്നില്ല:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."