നീറ്റ്: കേന്ദ്രസര്‍ക്കാറില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുളള ഏകീകൃത പൊതുപരീക്ഷയായ നീറ്റില്‍ ഇളവു നല്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി.എന്നാല്‍
കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സുപ്രീംകോടതി തയാറായില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുകയും പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നീറ്റിനു പകരം സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷക്ക് അംഗീകാരം നല്കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സംസ്ഥാനങ്ങള്‍ നടത്തുന്ന മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടവന്ന ഓര്‍ഡിനന്‍സില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. കേന്ദ്രത്തിന്റെ നടപടി ശരിയായ രീതിയിലുള്ളതല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
നീറ്റിന്റെ രണ്ടാം ഘട്ടം ജൂലൈ 24 ന് നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."