തലസ്ഥാന ജില്ലയില്‍ നാലുപേര്‍ കൂടി പത്രിക നല്കി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലായി നാലു പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മൂന്നും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിയുമാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. ഇതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ ഇതുവരെ ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ എണ്ണം ഏഴായി. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ ലഭിച്ചത് രണ്ടു പത്രികകളാണ്.
തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി സി. ദിവാകരന് ഇന്നലെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികകളാണ് സി. ദിവാകരന് സമര്‍പ്പിച്ചത്. മണ്ഡലത്തില്‍ സി.പി.ഐയുടെ ഡമ്മി സ്ഥാനാര്‍ഥിയായി ജി.ആര് അനില്‍ കുമാറും പത്രിക നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്കാണ് ഇരുവരും പത്രികകള്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ക്രിസ്റ്റഫര്‍ എസ്. ഹജുവും ഇന്നലെ പത്രിക സമര്‍പ്പിച്ചു.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി എ. സമ്പത്ത് ഇന്നലെ പത്രിക നല്കി. ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്കാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. മൂന്നു സെറ്റ് നാമനിര്‍ദേശ പത്രികകള്‍ എ. സമ്പത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് പത്രികകള്‍ സ്വീകരിക്കില്ല. നാലു വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയാണു പത്രികകള്‍ സ്വീകരിക്കുന്നത്. അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."