മണല്‍ശില്‍പമൊരുക്കി; ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പിന്റെ ബോധവല്‍ക്കരണത്തിനായി
കോഴിക്കോട്: വീല്‍ചെയറില്‍ ഇരിക്കുന്ന ആള്‍രൂപം, തൊട്ടടുത്ത് വോട്ടിങ് മെഷീന്‍, മുകളിലായി ത്രിവര്‍ണ പതാക... മണലില്‍ തീര്‍ത്ത ഈ ശില്‍പത്തിന് പറയാനുള്ളത് ഭിന്നശേഷിസൗഹൃദമായ തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. ശാരീരിക അവശതകളാല്‍ സമൂഹത്തില്‍ മുഖ്യധാരയില്‍നിന്നു മാറി നില്‍ക്കേണ്ടി വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവപെട്ടവരെ കൂടി ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദം ആക്കുന്നതിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടിയിലാണ് ശില്‍പി ഗോകുലം ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ മണല്‍ ശില്‍പം ഒരുക്കിയത്. ദേവഗിരി കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ശില്‍പം പൂര്‍ത്തീകരിച്ചത്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളി നേരിടുന്നത് വോട്ടവകാശം വിനിയോഗിക്കുന്നതിന് തടസ്സമാകരുതെന്ന സന്ദേശം ജനങ്ങളിലെത്തിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ബീച്ചില്‍ മണല്‍ശില്‍പം നിര്‍മിച്ചത്.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജു, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷീബ മുംതാസ്, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കെ.വി ബാബുവും മണല്‍ ശില്‍പം ഒരുക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."