തോമസ് ചാണ്ടിയ്ക്കെതിരായ വിജിലന്‍സ് കേസ്: രജിസ്ട്രാര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: തോമസ് ചാണ്ടിയ്ക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹരജി ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്റെ അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെത്തുടര്‍ന്നാണ് കോടതി രജിസ്ട്രാറെ വിമര്‍ശിച്ചത്.
ഹൈക്കോടതി രജിസ്ട്രാറോടും ഡെപ്യൂട്ടി രജിസ്ട്രാറോടും സെഷന് ഓഫിസറോടും ഇന്ന് ഉച്ചയ്ക്ക് 1.30 ന് കോടതിയില്‍ ഹാജരാകണമെന്ന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്തുകൊണ്ട് ഈ ഹരജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വെച്ചില്ലെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഹരജി ലിസ്റ്റ് ചെയ്യാത്തതിന്റെ കാരണം രജിസ്ട്രാറും ഡെപ്യൂട്ടി രജിസ്ട്രിയും സെഷന് ഓഫിസറും നേരിട്ട് ഹാജരായി ബോധിപ്പിക്കാനാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."