HOME
DETAILS

ഉപജീവന മാര്‍ഗമടഞ്ഞു; കുറുവാ ദ്വീപ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

  
backup
March 31 2019 | 05:03 AM

%e0%b4%89%e0%b4%aa%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%ae%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%95%e0%b5%81%e0%b4%b1

മാനന്തവാടി: വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതോടെ പട്ടിണിയിലായ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പ്രളയത്തെ തുടര്‍ന്നുണ്ടായ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പുറമെ വരള്‍ച്ചയും പിടിമുറുക്കിയ സമയത്ത് വനമേഖലയോട് ചേര്‍ന്ന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതോടെ നിരവധി പേര്‍ക്കാണ് തൊഴിലില്ലാതെയായിരിക്കുന്നത്. ജില്ലിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രൂപികരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ക്ക് പുറമെ പ്രക്ഷോഭവും നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറുവാ ദ്വീപിനെ മാത്രം ആശ്രയിച്ച് 300 ഓളം കുടുംബങ്ങള്‍ വിവിധ മേഖലയിലായി ഉപജീവനം തേടുന്നുണ്ട്. ഇവരെല്ലാം കൃഷി അസാധ്യമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരമേഖലയിലെത്തിപ്പെട്ടവരാണ്. കൃഷിയിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നിരിക്കെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പുറത്തിറക്കിയ നിരോധനം ഇത്രയും കുടുംബങ്ങളെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളി വിടും. ഈസാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടമായി ഏപ്രില്‍ നാലിന് രാവിലെ 9.30ന് മാനന്തവാടിയില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സണ്ണി ജോര്‍ജ്ജ്(ചെയര്‍), രാധാകൃഷ്ണന്‍(വൈസ് ചെയര്‍), ഹക്കീം(കണ്‍), കെ.പി ജവാദ് (ട്രഷറര്‍) എന്നിവരെ ഉള്‍പ്പെടുത്തി 29 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. സണ്ണി ജോര്‍ജ്ജ്, രാധാകൃഷ്ണന്‍, കെ.പി ജവാദ്, സി.ജി സന്തോഷ്, ഷിനോജ് പുതുശ്ശേരിയത്ത്, ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  7 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  7 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago