HOME
DETAILS

പതിവുതെറ്റിച്ച് രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി

  
backup
June 21 2020 | 03:06 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാര്‍ച്ച് പകുതിയില്‍ ആരംഭിച്ച കൊവിഡ് അവലോകന ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം. കൊവിഡ് കണക്കുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളുമാണ് പൊതുവില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവയ്ക്കാറുള്ളത്.
ഇടക്കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരുടെ വിവിധ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ആകെ വാര്‍ത്താസമ്മേളനത്തിന്റെ പകുതിയിലേറെ സമയവും കൊവിഡുമായി ബന്ധപ്പെട്ടു മാത്രമേ മറുപടി പറയൂ. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി ഇന്നലെ പകുതിയിലധികം സമയവും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തത് ഇതാദ്യമാണ്.
സാധാരണ വാര്‍ത്താസമ്മേളനങ്ങളില്‍ ഞാന്‍ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാറില്ല. എന്നാല്‍ ഇന്ന് അതില്‍ ഒരു മാറ്റം വേണം എന്നു തോന്നുന്നു എന്ന മുഖവരയോടെയാണ് മുഖ്യമന്ത്രി ആരംഭിച്ചത്. സിസ്റ്റര്‍ ലിനിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി പതിയെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പിന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒടുവില്‍ ആകെ പ്രതിപക്ഷത്തിനും എണ്ണിയെണ്ണി മറുപടി കൊടുത്തു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെയാകെ തുരങ്കംവയ്ക്കുന്ന രീതിയിലേക്ക് പ്രതിപക്ഷം നീങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. കൊവിഡ് മഹാമാരിയില്‍നിന്നു ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം. സമൂഹ വ്യാപനത്തിലേക്കു നീങ്ങുമെന്ന ആശങ്ക തലയ്ക്കു മുകളില്‍ നില്‍ക്കുന്ന ഘട്ടമാണിത്. അത് ഒഴിവാക്കാനായി ഒരു സിസ്റ്റം സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ആ സിസ്റ്റത്തിന്റെ പ്രധാന ഭാഗമായ ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കുന്നത് ആ സിസ്റ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവരെ ഒറ്റതിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ താളം തെറ്റിക്കാനാകുമോ എന്നാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാനല്ലാതെ, അര്‍ഹതപ്പെട്ട സഹായം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും ആവശ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷം പ്രത്യേക ശ്രദ്ധവച്ചുവെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷം സത്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. എടുത്ത നിലപാടുകളൊക്കെ നാടിന്റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുന്ന തരത്തിലുള്ളതായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളൊക്കെ അബദ്ധങ്ങളായി. പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാര്‍ അനുസരിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയുന്ന നിലയായില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം തുടര്‍ച്ചയായി മഹാദുരന്തത്തെപ്പോലും ഉപയോഗിക്കുകയായിരുന്നുവെന്നു ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇങ്ങനെ ജനങ്ങള്‍ക്കു മുമ്പില്‍ തുടര്‍ച്ചയായി തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യതയാണ് ഇപ്പോള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കു പിന്നിലുള്ളതെന്നു ജനങ്ങള്‍ തിരിച്ചറിയും.
പ്രതിപക്ഷം എപ്പോഴും പറയുന്ന ക്രെഡിറ്റ് ആര്‍ക്ക് എന്നതു മാത്രമാണ് അവരെ അലട്ടുന്ന പ്രശ്‌നം. മുന്‍പ് ക്രെഡിറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയേ ഇപ്പോഴും പറയാനുള്ളു. നിപായായാലും കൊവിഡായാലും പ്രതിരോധത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കാണ്.
അരമണിക്കൂറോളം നീണ്ട വിമര്‍ശനത്തിന് ഒടുവില്‍ നാളെ അന്താരാഷ്ട്ര യോഗദിനമാണെന്നും മാനസിക അസ്വസ്ഥതയുള്ളവര്‍ക്ക് യോഗ അഭ്യസിക്കുന്നത് ആശ്വാസം നല്‍കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി മുറിവില്‍ മുളകു തേക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago