89 ലക്ഷം കവിഞ്ഞ് ലോകത്ത് കൊവിഡ് ബാധിതര്‍; നാലര ലക്ഷത്തിലേറെ മരണം, മെക്‌സിക്കോ പുതിയ ഹോട്ട്‌സ്‌പോട്ട്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. 89,14,815 പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. 4,66,718 പേര്‍ മരിച്ചു. 47,38,545 പേര്‍ രോഗമുക്തി നേടി.
അതിനിടെ ലോകത്തെ പുതിയ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് മെക്‌സിക്കോ. 1,75,202 പേര്‍ക്കാണ് മെക്‌സികോയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 20,781 പേര്‍ രാജ്യത്ത് മരിച്ചു. 4,717 പുതിയ കേസുകളും 387 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനിലും സ്ഥിതി ഗുരുതരവസ്ഥയിലേക്ക് നീങ്ങുകയാണ്. 1,76,617 കേസുകളാണ് ഇവിടെ ഇതുവരെ സ്ഥിരീകരിച്ചത്. 3,501 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 10,00,000 കടന്നു. 10,70,139 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. മരണസംഖ്യ 50,000കടന്നു. ഒരാഴ്ചക്കിടെ ബ്രസീലിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍. 23,30,578 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,21,980 പേര്‍ അമേരിക്കയില്‍ ഇതുവരെ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. 4,11,727 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചു. 13,227 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 5,76,952 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 8,002 പേര്‍ മരിക്കുകയും ചെയ്തു.
ലോകം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ട്രെഡോസ് അദാനം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് വൈറസ് വ്യാപനത്തിന്റെ വേഗത വര്‍ധിച്ചിരിക്കുകയാണ്. രാഷ്ട്രങ്ങള്‍ രോഗ വ്യാപന സാധ്യത തടയാന്‍ നടപടി ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ചൈനയില്‍ വീണ്ടും രോഗവ്യാപനം ഉണ്ടായ ബെയ്ജിങ്ങില്‍ സ്ഥിതി നിയന്ത്രണവിധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."