HOME
DETAILS

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

  
Web Desk
October 06, 2024 | 2:51 AM

Israeli Airstrikes Target Mosque in Gaza Killing 18 as Conflict Escalates

ഗസ്സ: ഗസ്സയിലെ വംശഹത്യാ കൊന്നൊടുക്കലുകള്‍ ഒരു വര്‍ഷം തികയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ വീണ്ടും കൂട്ടക്കുരുതിയുമായി ഇസ്‌റാഈല്‍. ദെര്‍ എല്‍ ബലാഹിലെ ശുഹദാഉല്‍ അഖ്‌സ പള്ളിക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ അഭയം തേടിയ ഇടമാണ് പള്ളിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പള്ളിയില്‍ ആക്രമണം നടത്തിയ വിവരം ഇസ്‌റാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിക്കൊപ്പം ഇബന്‍ റുഷദ് സ്‌കൂളിലും ആക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍ പ്രതിരോധസേന അറിയിച്ചു. എക്‌സിലൂടെയായിരുന്നു ഇസ്‌റാഈല്‍ പ്രതിരോധസേനയുടെ അറിയിപ്പ്.

അതേസമയം, ആക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന്  പ്രതിരോധസേന സ്ഥിരീകരിച്ചിട്ടില്ല. സിവിലിയന്‍മാരുടെ മരണം പരമാവധി കുറക്കുന്ന രീതിയിലാണ് ആക്രമണം നടത്തിയതെന്നാണ് സേനയുടെ ന്യായീകരണം.

ഗസ്സ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 43,000 ത്തോളമായി.  96,910 പേര്‍ക്ക് പരിക്കേറ്റിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. മാത്രമല്ല ഫലസ്തീന്‍ അതിര്‍ത്തിയും കടന്ന് ലബനാനിലേക്കും സിറിയയിലേക്കും യമനിലേക്കും ഇറാനിലേക്കും ഇസ്‌റാഈല്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  8 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  8 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  8 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  8 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  8 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  8 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  8 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  8 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  8 days ago