HOME
DETAILS
MAL
കോട്ടച്ചേരി റെയില്‍വേ മേല്‍പാലം; വഴിയിലെ മരങ്ങള്‍ മുറിച്ചു തുടങ്ങി
backup
July 06 2018 | 07:07 AM
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി പാലം പോകുന്ന വഴിയിലെ പാഴ്മരങ്ങളൊക്കെ മുറിച്ചു മാറ്റാനും മറ്റു തടസങ്ങള്‍ നീക്കാനും തുടങ്ങി.
പാലം കടന്നുപോകുന്ന ഭാഗത്തെ കല്ലട്ര മരമില്ലിന്റെ പറമ്പിലെ മരങ്ങളാണ് മുറിച്ചുതുടങ്ങിയത്. കോട്ടച്ചേരിയില്‍ നിന്നാരംഭിച്ച് ഗാര്‍ഡര്‍ വളപ്പില്‍ അവസാനിക്കുന്ന പാലത്തിന്റെ വഴിയില്‍ നൂറ്റിപത്തോളം മരങ്ങളും തെങ്ങുകളുമാണു മുറിച്ചുമാറ്റാനുള്ളത്.
അതോടൊപ്പം വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. . ഇവയെല്ലാം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത് . കഴിഞ്ഞ ഏപ്രില്‍ 14നാണ് മേല്‍പാലത്തിന്റെ തറക്കല്ലിടല്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."