HOME
DETAILS

ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

  
backup
June 21 2020 | 14:06 PM

sreeja-neyyatinkara-resigns-as-welfare-party-mermber

 

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശ്രീജ നെയ്യാറ്റിന്‍കര. ശ്രീജ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. രാജിവച്ചു കൊണ്ട് വ്യാഴാഴ്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് നല്‍കിയ കത്തും ശ്രീജ പുറത്തുവിട്ടിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒന്‍പതു വര്‍ഷങ്ങളായി തുടരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമൊത്തുള്ള രാഷ്ട്രീയ സഞ്ചാരം അവസാനിപ്പിച്ചു കൊണ്ട് 18 - 6 - 2020 ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന് രാജിക്കത്ത് നല്‍കി

രാജിക്കാധാരമായ രാഷ്ട്രീയ കാരണങ്ങള്‍ നിങ്ങളോട് വിശദീകരിക്കുന്നതിന് മുന്‍പായി പ്രസിഡന്റിന് നല്‍കിയ രാജിക്കത്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു....

From,
ശ്രീജ നെയ്യാറ്റിന്‍കര
രാരീരം, നോര്‍ത്ത് ഫോര്‍ട്ട്
നെയ്യാറ്റിന്‍കര

To,
ഹമീദ് വാണിയമ്പലം
സംസ്ഥാന പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി

സര്‍,

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകളെ തുടര്‍ന്ന് ( പാലത്തായിയിലെ സ്‌കൂള്‍ അധ്യാപകനായ ബി ജെ പി നേതാവ് പ്രതിയായ പോക്‌സോ കേസ്, എനിക്കെതിരെയുള്ള സംഘ് പരിവാര്‍ സൈബര്‍ ആക്രമണം) എനിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി.. ( 2020 ജൂണ്‍ 10 മുതല്‍ മൂന്നു മാസത്തേക്ക് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്‌സിക്യൂട്ടിവില്‍ നിന്നും സസ്പെന്‍ഷന്‍ ) പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എനിക്ക് നല്‍കിയ കത്തിനു മറുപടിയായി ഞാന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാകാത്തത് കൊണ്ടാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു...

എന്നാല്‍ ഞാന്‍ നല്‍കിയ മറുപടിയില്‍ സത്യവിരുദ്ധമായ യാതൊരു കാര്യങ്ങളുമില്ല എന്ന ബോധ്യം എനിക്കുണ്ട്.. പാര്‍ട്ടിയില്‍ നിന്ന് എനിക്ക് അനുഭവേദ്യമായ കാര്യങ്ങള്‍ സത്യസന്ധമായി ഞാന്‍ കത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്... അതുകൊണ്ടുതന്നെ പ്രസ്തുത നടപടി യാതൊരു കാരണവശാലും എനിക്ക് അംഗീകരിക്കാവുന്നതല്ല..

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണ കാലം മുതല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളം ഞാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ചത് നയപരമായ യോജിപ്പുകളുടേയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തോടും പ്രവര്‍ത്തന രീതിയോടും യോജിപ്പുകളേക്കാള്‍ വിയോജിപ്പുകളുള്ള ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വേര്‍പിരിയുകയാണ് ഉചിതമെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തില്‍ പാര്‍ട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന
രാഷ്ട്രീയ തീരുമാനത്തില്‍ ഞാന്‍ എത്തിചേര്‍ന്നിരിക്കുന്നു..

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റെല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു .

പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഈ അച്ചടക്ക നടപടി വരെയുളള ജീവിത ഘട്ടത്തെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുകയാണ് .
ഇനി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാനാവാത്തത് വേദനാജനകമാണെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണ് .

ഒരുമിച്ചുളള യാത്രയില്‍ കൂടെ നിന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും രാഷ്ട്രിയ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന പ്രിയപ്പെട്ടവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു .

അഭിവാദ്യങ്ങളോടെ
ശ്രീജ നെയ്യാറ്റിന്‍കര


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago